മഹായുദ്ധഭൂമിയില്
ഞാണൊലികള്‍
കിന്നരനാദമായി മാറുമ്പോള്‍,
സൈന്യവേഗങ്ങള്
ചന്തമാര്‍ന്ന നൃത്തരൂപമെടുക്കുമ്പോള്
എന്നെ തേടിവവരുന്ന
അവസാനത്തെയീയമ്പിന്‍റെ കവിത
ഹാ! എത്ര മനോഹരം.
I am jotting down as it comes(only when a system is available!), Includes malayalam posts also. Download a proper malayalam font for reading preferably Karthika or anjalioldlipi
മഹായുദ്ധഭൂമിയില്
ഞാണൊലികള്‍
കിന്നരനാദമായി മാറുമ്പോള്‍,
സൈന്യവേഗങ്ങള്
ചന്തമാര്‍ന്ന നൃത്തരൂപമെടുക്കുമ്പോള്
എന്നെ തേടിവവരുന്ന
അവസാനത്തെയീയമ്പിന്‍റെ കവിത
ഹാ! എത്ര മനോഹരം.
രണ്ടുനിമിഷങ്ങൾക്കിടയിലെ
അനന്തകാലം;
അശ്വവേഗങ്ങളുടെ പെരുവെള്ളം;
താഴ്‌വാരമാകെ തുളുമ്പി നിൽക്കുന്നു
സിംഹാരവം പോലെയീ മൗനം.
അർദ്ധത്തിൽ നിന്നും
അർദ്ധാദ്ധാർതയിലേയ്ക്ക്,
അർത്ഥം മറയുന്ന സൂക്ഷ്മത്തിലേയ്ക്ക്
സെക്കന്റ് സൂചിയുടെ ഹൃദയത്തിലേയ്ക്ക്.
ധവളപൂരിതം
ഉജ്ജ്വലമോഹനം
സ്ഥൂലകാലങ്ങൾക്കിടയിൽ
ഒളിഞ്ഞിരിക്കുന്നയെന്റെ ഭുവന്‍
എന്റെ വേരുകളിൽ
നനവിന്റെ സംഗീതമൊരുക്കി
ദൈവത്തിന്റെ മാത്രം ലിപികളിൽ
അവർ എഴുതിയിരുന്ന വരികൾ;
അവയെ ഞാൻ എത്ര മാത്രം സ്നേഹിച്ചിരുന്നു!
അവരില്ലാത്ത
ഈ മണ്ണിന്റെ ഏകാന്തത
എങ്ങനെ?
ചില നേരങ്ങളില്‍ ഞാന്‍ അങ്ങനെയാണ്
ചില നേരങ്ങളില്‍ ഇങ്ങനെയും
അങ്ങനെയുമിങ്ങനെയുമല്ലാതെ
പിന്നെ ഞാനെങ്ങെനെയാകണം?
ആര്‍ക്കുവേണ്ടി?
ഒരിക്കല്‍ എനിക്കുവേണ്ടിയെഴുതി
ഞാനഴുകിയില്ലാതായി;
പിന്നെ നിനക്കുവേണ്ടി,
നീ അലിഞ്ഞില്ലാതായി.
ദൈവമേ,
ഇനി ഞാനാര്‍ക്കുവേണ്ടിയെഴുതും
ഒരു ബുദ്ധനായാണവൻ പിറന്നത്
കരച്ചിലോ ബഹളമോ കൂടാതെ!
ഓടിക്കൂടിയ ഭിഷഗ്വരവൃന്ദം;
അലമുറയിട്ട ബന്ധുജനം;
മരുന്നും പ്രാർത്ഥനകളുമായി
അവനെ ആദ്യമായി കരയിച്ചു.
അങ്ങനെ, കണ്ണീരില്ലാതെ കരയുന്ന
വെറും മനുഷ്യനായി
ആകാശത്തിൽ നിന്നുമവൻ പൊഴിഞ്ഞു വീണു.
പിന്നെയവന്റെ ഏങ്ങലടികളും
വിലാപവും നിവർത്തുവാൻ
ശതാബ്ദങ്ങളോളം
ഒരു പിപ്പലമരം കാത്തിരുന്നു.
സ്വസ്ഥമായിക്കിടന്നുറങ്ങിയ കവിയെ
പ്രേതരാത്രിയുടെ രണ്ടാംയാമത്തിൽ
അലറിക്കൂടിയ ആസ്വാദകർ
വിചാരണ ചെയ്യുന്നു.
നിന്റെ തിളച്ചവരികൾ
ഈ രാത്രിയിൽപോലും
ഞങ്ങളുടെ കുഞ്ഞുങ്ങളുടെ
സ്വസ്ഥതയറക്കുന്നു.
നിന്റെ വാക്കുകളിലെ കറുപ്പു
ഞങ്ങളുടെ ഗ്രന്ഥ്പ്പുരകളെ
പ്രണയങ്ങളോടൊപ്പം
എരിയിച്ചു കളയുന്നു.
കൊടും രാവിന്റെ ശൈത്യം
ഇറ്റിറ്റുവീഴുന്നക്രൂരകാലങ്ങളിൽ
ഊഷ്മാവരുളിയകമ്പിളികൾ
നീ വെട്ടിനിറുക്കുന്നു.
പ്രതീക്ഷകളുടെ ജീവാരുവിയിൽ
വിഷ്ച്ചാറ് പകർന്ന നിൻ കവിതകൾ;
വാകുകൾ ഭക്ഷിച്ച ഞങ്ങളുടെ
ഉദരങ്ങളിലർബുദം പിറക്കുന്നു.
സ്വന്തം കവിതയുടെ കൊലക്കയര്
മുറുകിയ്യാഴങളിലെറിയപ്പെട്ട കവി
പട്ടുമ്മെത്തയില്‍ നിന്നും
പിടഞ്ഞെണീക്കുന്നു