Friday, May 8, 2009

Another season starts- Its autumn for sure

May is the cruellest month
when hopes perish out in my parched fields! 
that was the end of all imaginations. Now back to square one but one level up.  just repeating what it said initially .


This set of poems just took birth out of me during another episode of intense love - as usual passionate still lonely. Kept all the poems in a word file imagining always about presenting it along with my proposal. I may be destined to be the prisoner of unrequitted loves.

This time too, it was nipped before it bloomed. No grand stages of love seeking occured; it happened such silently and complicatedly. Obviously I didnt have any chnace of handing over my poems too. I dont want to set those poems on fire. I am presnting it to the open world, at least the poems should see the breath and warmth of an open world. 

But quite differently from the last time, I am emerging out of it, although  painfully but with a mission. I will keep on singing about the hope till my death. 
  The poems are arranged as it occured chronolgically starting with a love letter(2 months back), and ending with the ഭരതവാക്യം(just one week old and the top). 

  

ഭരതവാക്യം - (പ്രണയകാണ്ഡം- soliloquies in love)

നിന്നിലേയ്ക്ക്‌

 

നൂൽപാലങ്ങളും

കുറുക്കുവഴികളും വിട്ട്‌,

പൊള്ളുന്നയുരുളൻ ക്കല്ലുകളുടെ

ആത്മാക്കളലറിവിളിക്കുന്ന

താഴ്‌വാരങ്ങളിലൂടെ;

ദൈവമേ,

നിന്നിലേയ്ക്ക്‌

രാജവീഥികളില്ലല്ലോ?



ദൈവത്തിലേക്കുള്ള നൂല്പ്പാലമാണു നീ എന്നു എഴുതി തീര്‍ത്തിരുന്നു. എല്ലാ കുറുക്കുവഴികളും വിട്ട് അവനിലേക്കു ഞാന്‍ നടക്കേണ്ടിയിരിക്കുന്നു. പൊള്ളുന്നതെങ്കിലും സഫലമായ യാത്ര.

വീട് - (പ്രണയകാണ്ഡം- soliloquies in love)

ഇനിയൊരു വീടു പണിയുമെങ്കില്‍
എനിക്കു വേണം
കരയുവാനൊരു മുറി
സ്വപ്നം കാണുവാന്‍ മറ്റൊന്ന്‌
രണ്ടിനെയുമിണക്കി 
തീര്‍ക്കുവാന്‍
ഒരു വാതില്‍

തിരിച്ചറിവു പോലെ ശിശിരം കടന്നു വന്നു. ഇനി ഇല പൊഴിയും കാലം. പ്രാര്‍ത്ഥനയുടെയും.. കണ്ണീരും കിനാവും പരസ്പരം കുശലം പറയട്ടെ.

അലച്ചില്‍ - (പ്രണയകാണ്ഡം- soliloquies in love)



ഓരോ  നിമിഷവും

നിരഞ്ജനാതീരത്തെ

പിപ്പലത്തണലുക;

കാലം നിശ്ചലമാകുന്ന

നദീഘട്ടങ്ങൾ.

എന്നിട്ടും നാമിന്നുമലയുന്നു

വെട്ടികളഞ്ഞ ബോധീമരം തേടി.-


totally inspired or even picked directly from Ayyappapanikkar’s kurukshethram 

"ബോധീവൃക്ഷത്തണല്‍ പറ്റിനില്‍ക്കണ്ട

ബോധമുള്ളിലുദിച്ചീടുവെങ്കില്‍"

ഋതുഭേദങ്ങള്‍- ഇതു പ്രണയകാലം - (പ്രണയകാണ്ഡം- soliloquies in love)

ഓരോ പ്രണയവും

കടന്നുവരുന്നത്

കവിതകളുടെ തളിരിലക

പൊടിച്ചുക്കൊണ്ട്.

ഏകാന്തവൃക്ഷത്തിന്‍റെ

നിറഭേദം;

ആഹ്ലാദത്തിന്‍റെ ചിലപ്പ്.

ആകാശത്തിന്‍റെയീത്തുണ്ട്

എന്നേക്കുമൊതുക്കുവാ

കാലപ്രവാഹത്തിനെ

ധ്യാനിക്കുന്ന നിശ്ശബ്ദവൃക്ഷം.

എങ്കിലും സംവത്സരങ്ങ

സമ്മാനിക്കുന്ന മോതിരങ്ങ

ഏറ്റുവാങ്ങിയവ

ശിശിരത്തെ മുഖാമുഖം കാണുന്നു.

********************************************************


“When you touch a tree, you become a tree” – a dialogue from 8th Day.

അവ ഇടയനില്ലാത്ത ആടുകളെ പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു"

Autumn?? -( പ്രണയകാണ്ഡം- soliloquies in love )

കാരണമറിയാത്ത ദുഃഖഭാരവുമായി അവള്‍ വീട്ടിലേക്കു. പ്രാര്‍ത്ഥനയോടെ ഞാനും...


Never did I imagine

The autumn would come such soon,

And furious freezy winds

Will challenge my budding hopes.

Towards the horizon

My branches yearned to console you.

But, I should respect your space.

My roots shouldn’t hassle

Your streams of life.

I can do only this-

Raise my naked branches to eternity

And pray for you.

Each moment

Throbbing sighs, Rosary prayers

Till my love see her spring.

സമാധാനം – ചുള്ളിക്കാട് (പ്രണയകാണ്ഡം- soliloquies in love)

നമ്മുടെ സമാധാനം

  രണ്ടു കതിനകളെ കൂട്ടിയിണക്കുന്ന

  വഴിമരുന്നിന്‍റെ ഇടവേളയാണ്‌,

  അതു തീ കാത്തിരിക്കുന്നു!       സമാധാനം – ചുള്ളിക്കാട്