Showing posts with label agenda of poem. Show all posts
Showing posts with label agenda of poem. Show all posts

Friday, February 27, 2009

താഴ്വാരങ്ങളിലെ കവിത

മാമ്പഴത്തോപ്പുകളിലും ഒലിവുക്കൂട്ടങ്ങളിലും 
കവിത വിരിയുന്നതു കാറ്റുക്കൊള്ളാനല്ല;
കത്തുന്ന ചൂടില്‍ നിന്നോടിയൊളിക്കാനല്ല.

മണ്ണിന്‍ നിറഭേദങ്ങള്‍ ഗന്ധം വമിച്ചു
പൂത്തുലയുന്നതു 
ആദ്യമഴയുടെ സുരതാവേശത്താലുമല്ല

ബാരക്കുകള്‍ ചോരപ്പുഴയൊഴുക്കുമ്പോള്‍ 
ഒരു കൈക്കുടന്ന സ്വാതന്ത്ര്യം
വാരിയെടുക്കുവാന്‍, കുമ്പിളുക്കുത്തുവാന്‍ 
ടാങ്കുകള്‍ ചതച്ചരയ്ക്കാത്ത കൈകളില്‍ 
ഒരു റോസാപുഷ്പം നീട്ടുവാന്‍.  

വാക്കുകളൊഴുകുന്ന തെരുവുകള്‍ 
കാപ്പിക്കടയില്‍ ശ്രംഗാരഗീതം പാടിയവരെ തുരത്തുന്നു!