മാമ്പഴത്തോപ്പുകളിലും ഒലിവുക്കൂട്ടങ്ങളിലും
കവിത വിരിയുന്നതു കാറ്റുക്കൊള്ളാനല്ല;
കത്തുന്ന ചൂടില്‍ നിന്നോടിയൊളിക്കാനല്ല.
മണ്ണിന്‍ നിറഭേദങ്ങള്‍ ഗന്ധം വമിച്ചു
പൂത്തുലയുന്നതു
ആദ്യമഴയുടെ സുരതാവേശത്താലുമല്ല
ബാരക്കുകള്‍ ചോരപ്പുഴയൊഴുക്കുമ്പോള്‍
ഒരു കൈക്കുടന്ന സ്വാതന്ത്ര്യം
വാരിയെടുക്കുവാന്‍, കുമ്പിളുക്കുത്തുവാന്‍
ടാങ്കുകള്‍ ചതച്ചരയ്ക്കാത്ത കൈകളില്‍
ഒരു റോസാപുഷ്പം നീട്ടുവാന്‍.
വാക്കുകളൊഴുകുന്ന തെരുവുകള്‍
കാപ്പിക്കടയില്‍ ശ്രംഗാരഗീതം പാടിയവരെ തുരത്തുന്നു!
2 comments:
ചുട്ടെടുക്കുന്നു
വെട്ടേറ്റു മുറിഞ്ഞ ചിന്തകള്‍
ചതയ്ക്കപെട്ട അക്ഷരങ്ങള്‍
നിലാവില്‍ വെന്തെരിഞ്ഞവരുടെ പ്രേമഗീതങ്ങള്‍
ഇന്ന് കൊയ്തരിവാളായി
ശിരോമണികള്‍ ഛ്ഹെദിക്കുന്നു
പണ്ട്
കാക്കത്തൊള്ളായിരം
അക്ഷരങ്ങള്‍ ചത്ത്‌പൊങ്ങിയ
കായല്‍ നിറവില്‍ ...
നിനക്കുള്ള മറുപടി
നിന്റെ വരികള്‍ തന്നെ !!!
Post a Comment