Tuesday, May 19, 2009

അവസാനത്തെ അമ്പ്


മഹായുദ്ധഭൂമിയില്

‍ഞാണൊലികള്‍

കിന്നരനാദമായി മാറുമ്പോള്‍,

സൈന്യവേഗങ്ങള്

‍ചന്തമാര്‍ന്ന നൃത്തരൂപമെടുക്കുമ്പോള്

‍എന്നെ തേടിവവരുന്ന

അവസാനത്തെയീയമ്പിന്‍റെ കവിത

ഹാ! എത്ര മനോഹരം.

Thursday, May 14, 2009

എന്റെ ഭുവനം


രണ്ടുനിമിഷങ്ങൾക്കിടയിലെ

അനന്തകാലം;

അശ്വവേഗങ്ങളുടെ പെരുവെള്ളം;

താഴ്‌വാരമാകെ തുളുമ്പി നിൽക്കുന്നു

സിംഹാരവം പോലെയീ മൗനം.

അർദ്ധത്തിൽ നിന്നും

അർദ്ധാദ്ധാർതയിലേയ്ക്ക്‌,

അർത്ഥം മറയുന്ന സൂക്ഷ്മത്തിലേയ്ക്ക്‌

സെക്കന്റ്‌ സൂചിയുടെ ഹൃദയത്തിലേയ്ക്ക്‌.

ധവളപൂരിതം

ഉജ്ജ്വലമോഹനം

സ്ഥൂലകാലങ്ങൾക്കിടയിൽ

ഒളിഞ്ഞിരിക്കുന്നയെന്റെ ഭുവന്‍

മണ്ണിരകള്‍



എന്റെ വേരുകളിൽ

നനവിന്റെ സംഗീതമൊരുക്കി

ദൈവത്തിന്റെ മാത്രം ലിപികളിൽ

അവർ എഴുതിയിരുന്ന വരികൾ;

അവയെ ഞാൻ എത്ര മാത്രം സ്നേഹിച്ചിരുന്നു!

അവരില്ലാത്ത

ഈ മണ്ണിന്റെ ഏകാന്തത

എത്ര ഭീതിദമായ ദുസ്സ്വപ്നം

രണ്ടു ചെറുചോദ്യങ്ങള്‍

എങ്ങനെ?

ചില നേരങ്ങളില്‍ ഞാന്‍ അങ്ങനെയാണ്

ചില നേരങ്ങളില്‍ ഇങ്ങനെയും

അങ്ങനെയുമിങ്ങനെയുമല്ലാതെ

പിന്നെ ഞാനെങ്ങെനെയാകണം?


ആര്‍ക്കുവേണ്ടി?

ഒരിക്കല്‍ എനിക്കുവേണ്ടിയെഴുതി

ഞാനഴുകിയില്ലാതായി;

പിന്നെ നിനക്കുവേണ്ടി,

നീ അലിഞ്ഞില്ലാതായി.

ദൈവമേ,

ഇനി ഞാനാര്‍ക്കുവേണ്ടിയെഴുതും

ദിനചര്യ

എന്നും

കൃത്യം ബ്രഹ്മമുഹൂർത്തത്തിൽ

അവനെണ്ണീക്കും;

കുളിച്ചു വൃത്തിയായി വന്ന്

കവിത ചുരത്തും.

അളവിലോ തൂക്കത്തിലോ കുറവില്ലാതെ നിത്യവും.

ഒരു തുള്ളി പോലും കളയാതെ

കറവ മെഷിൻ

അവയെല്ലാം ഊറ്റിയെടുക്കും;

കവറുകളിലാക്കി

ബ്ലോഗിലെ ഫ്രീസറിൽ വെയ്ക്കും

കരച്ചില്‍


ഒരു ബുദ്ധനായാണവൻ പിറന്നത്‌

കരച്ചിലോ ബഹളമോ കൂടാതെ!

ഓടിക്കൂടിയ ഭിഷഗ്വരവൃന്ദം;

അലമുറയിട്ട ബന്ധുജനം;

മരുന്നും പ്രാർത്ഥനകളുമായി

അവനെ ആദ്യമായി കരയിച്ചു.

അങ്ങനെ, കണ്ണീരില്ലാതെ കരയുന്ന

വെറും മനുഷ്യനായി

ആകാശത്തിൽ നിന്നുമവൻ പൊഴിഞ്ഞു വീണു.

പിന്നെയവന്റെ ഏങ്ങലടികളും

വിലാപവും നിവർത്തുവാൻ

ശതാബ്ദങ്ങളോളം

ഒരു പിപ്പലമരം കാത്തിരുന്നു.

passport

Wednesday, May 13, 2009

വിചാരണ

സ്വസ്ഥമായിക്കിടന്നുറങ്ങിയ കവിയെ

പ്രേതരാത്രിയുടെ രണ്ടാംയാമത്തിൽ

അലറിക്കൂടിയ ആസ്വാദകർ

വിചാരണ ചെയ്യുന്നു.

നിന്റെ തിളച്ചവരികൾ

ഈ രാത്രിയിൽപോലും

ഞങ്ങളുടെ കുഞ്ഞുങ്ങളുടെ

സ്വസ്ഥതയറക്കുന്നു.

നിന്റെ വാക്കുകളിലെ കറുപ്പു

ഞങ്ങളുടെ ഗ്രന്ഥ്പ്പുരകളെ

പ്രണയങ്ങളോടൊപ്പം

എരിയിച്ചു കളയുന്നു.

കൊടും രാവിന്റെ ശൈത്യം

ഇറ്റിറ്റുവീഴുന്നക്രൂരകാലങ്ങളിൽ

ഊഷ്മാവരുളിയകമ്പിളികൾ

നീ വെട്ടിനിറുക്കുന്നു.

പ്രതീക്ഷകളുടെ ജീവാരുവിയിൽ

വിഷ്ച്ചാറ്‌ പകർന്ന നിൻ കവിതകൾ;

വാകുകൾ ഭക്ഷിച്ച ഞങ്ങളുടെ

ഉദരങ്ങളിലർബുദം പിറക്കുന്നു.

സ്വന്തം കവിതയുടെ കൊലക്കയര്

‍മുറുകിയ്യാഴങളിലെറിയപ്പെട്ട കവി

പട്ടുമ്മെത്തയില്‍ നിന്നും

പിടഞ്ഞെണീക്കുന്നു

Friday, May 8, 2009

Another season starts- Its autumn for sure

May is the cruellest month
when hopes perish out in my parched fields! 
that was the end of all imaginations. Now back to square one but one level up.  just repeating what it said initially .


This set of poems just took birth out of me during another episode of intense love - as usual passionate still lonely. Kept all the poems in a word file imagining always about presenting it along with my proposal. I may be destined to be the prisoner of unrequitted loves.

This time too, it was nipped before it bloomed. No grand stages of love seeking occured; it happened such silently and complicatedly. Obviously I didnt have any chnace of handing over my poems too. I dont want to set those poems on fire. I am presnting it to the open world, at least the poems should see the breath and warmth of an open world. 

But quite differently from the last time, I am emerging out of it, although  painfully but with a mission. I will keep on singing about the hope till my death. 
  The poems are arranged as it occured chronolgically starting with a love letter(2 months back), and ending with the ഭരതവാക്യം(just one week old and the top). 

  

ഭരതവാക്യം - (പ്രണയകാണ്ഡം- soliloquies in love)

നിന്നിലേയ്ക്ക്‌

 

നൂൽപാലങ്ങളും

കുറുക്കുവഴികളും വിട്ട്‌,

പൊള്ളുന്നയുരുളൻ ക്കല്ലുകളുടെ

ആത്മാക്കളലറിവിളിക്കുന്ന

താഴ്‌വാരങ്ങളിലൂടെ;

ദൈവമേ,

നിന്നിലേയ്ക്ക്‌

രാജവീഥികളില്ലല്ലോ?



ദൈവത്തിലേക്കുള്ള നൂല്പ്പാലമാണു നീ എന്നു എഴുതി തീര്‍ത്തിരുന്നു. എല്ലാ കുറുക്കുവഴികളും വിട്ട് അവനിലേക്കു ഞാന്‍ നടക്കേണ്ടിയിരിക്കുന്നു. പൊള്ളുന്നതെങ്കിലും സഫലമായ യാത്ര.

വീട് - (പ്രണയകാണ്ഡം- soliloquies in love)

ഇനിയൊരു വീടു പണിയുമെങ്കില്‍
എനിക്കു വേണം
കരയുവാനൊരു മുറി
സ്വപ്നം കാണുവാന്‍ മറ്റൊന്ന്‌
രണ്ടിനെയുമിണക്കി 
തീര്‍ക്കുവാന്‍
ഒരു വാതില്‍

തിരിച്ചറിവു പോലെ ശിശിരം കടന്നു വന്നു. ഇനി ഇല പൊഴിയും കാലം. പ്രാര്‍ത്ഥനയുടെയും.. കണ്ണീരും കിനാവും പരസ്പരം കുശലം പറയട്ടെ.

അലച്ചില്‍ - (പ്രണയകാണ്ഡം- soliloquies in love)



ഓരോ  നിമിഷവും

നിരഞ്ജനാതീരത്തെ

പിപ്പലത്തണലുക;

കാലം നിശ്ചലമാകുന്ന

നദീഘട്ടങ്ങൾ.

എന്നിട്ടും നാമിന്നുമലയുന്നു

വെട്ടികളഞ്ഞ ബോധീമരം തേടി.-


totally inspired or even picked directly from Ayyappapanikkar’s kurukshethram 

"ബോധീവൃക്ഷത്തണല്‍ പറ്റിനില്‍ക്കണ്ട

ബോധമുള്ളിലുദിച്ചീടുവെങ്കില്‍"

ഋതുഭേദങ്ങള്‍- ഇതു പ്രണയകാലം - (പ്രണയകാണ്ഡം- soliloquies in love)

ഓരോ പ്രണയവും

കടന്നുവരുന്നത്

കവിതകളുടെ തളിരിലക

പൊടിച്ചുക്കൊണ്ട്.

ഏകാന്തവൃക്ഷത്തിന്‍റെ

നിറഭേദം;

ആഹ്ലാദത്തിന്‍റെ ചിലപ്പ്.

ആകാശത്തിന്‍റെയീത്തുണ്ട്

എന്നേക്കുമൊതുക്കുവാ

കാലപ്രവാഹത്തിനെ

ധ്യാനിക്കുന്ന നിശ്ശബ്ദവൃക്ഷം.

എങ്കിലും സംവത്സരങ്ങ

സമ്മാനിക്കുന്ന മോതിരങ്ങ

ഏറ്റുവാങ്ങിയവ

ശിശിരത്തെ മുഖാമുഖം കാണുന്നു.

********************************************************


“When you touch a tree, you become a tree” – a dialogue from 8th Day.

അവ ഇടയനില്ലാത്ത ആടുകളെ പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു"

Autumn?? -( പ്രണയകാണ്ഡം- soliloquies in love )

കാരണമറിയാത്ത ദുഃഖഭാരവുമായി അവള്‍ വീട്ടിലേക്കു. പ്രാര്‍ത്ഥനയോടെ ഞാനും...


Never did I imagine

The autumn would come such soon,

And furious freezy winds

Will challenge my budding hopes.

Towards the horizon

My branches yearned to console you.

But, I should respect your space.

My roots shouldn’t hassle

Your streams of life.

I can do only this-

Raise my naked branches to eternity

And pray for you.

Each moment

Throbbing sighs, Rosary prayers

Till my love see her spring.

സമാധാനം – ചുള്ളിക്കാട് (പ്രണയകാണ്ഡം- soliloquies in love)

നമ്മുടെ സമാധാനം

  രണ്ടു കതിനകളെ കൂട്ടിയിണക്കുന്ന

  വഴിമരുന്നിന്‍റെ ഇടവേളയാണ്‌,

  അതു തീ കാത്തിരിക്കുന്നു!       സമാധാനം – ചുള്ളിക്കാട്

Prophet on love- Gibran -(പ്രണയകാണ്ഡം- soliloquies in love)

 

“When love beckons to you, follow him,
Though his ways are hard and steep.
And when his wings enfold you yield to him,
Though the sword hidden among his pinions may wound you.
And when he speaks to you believe in him,
Though his voice may shatter your dreams
as the north wind lays waste the garden. “



Only later I realized - love can be sometimes too painful to follow 

നൃത്തം- (പ്രണയകാണ്ഡം- soliloquies in love)

എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല

എന്റെ കൈവിരലുകളിൽ നിന്നും

വാക്കുകളൊഴുകുന്നു.

പ്രപഞ്ചത്തിന്റെ ശൂന്യഗർത്തങ്ങളിൽ

അവ നൃത്തമൊരുക്കുന്നു.

ഓരോ കോശങ്ങളിലും

നിന്നുമൊരായിരം കാഹളധ്വനി മുഴങ്ങുന്നു

എല്ലാ കെട്ടുപാടുകളും സ്വയമഴിയുന്നു.

ദൈവത്തിനും എനിക്കുമിടയിലെ

നൂല്പാലമാവുകയാണു നീ.

ഞാൻ അഴിഞ്ഞില്ലാതവുന്നീ നിമിഷം.

ഒരു ധ്യാനഗീതം പോലെ

വീശിയടിക്കുന്ന ഹേമന്ദമാരുതൻ.

കൊഴിഞ്ഞലിഞ്ഞു തീർന്ന

അഹംബോധങ്ങൾ.

പച്ചിലകളെ സ്വപ്നംകാണുന്ന

കെട്ടഴിഞ്ഞ ശാഖി.

ഈ നിമിഷത്തിന്റെ പൂർണതയാവട്ടെ നീ.

*********************************************

Chronicle of my love - (പ്രണയകാണ്ഡം- soliloquies in love)

These poems happened during Easter holidays Day 1 day 2 Day 3. First time, the spirit of a lonely tree possessed me. Some more tree poems are to follow. My love I am sure it was unconditional, as I always believed it should be.   

 Day 1 back home

Why do I wait for messages,

As if from the heaven above

A sign for each moment;

On my bluish mobile screen

Each beep, I hope in you.

 

One more night has passed

What do I still wait for?

For hope is eternal,

The wait for love, such long!

 

How do I know whether you are

A Realist or a romantic

A believer or a rationalist;

But I love this moment

And I become this moment

Peeling me away into

the nakedness of this moment.

 

 ****************************************************************

 

Day 2

How shall I love you?

Like an old tree yearning for the love

Of the sky seeking bird?

It will extend the arms for it

Will let the burns in the heart as the comforting nests,

Ask for nothing

But a silent plea to return

And fill the vacuum.

My love should be a soaring kite

Unattached by the string;

Still enjoying you in the expanse of sky

Hoping you will feel my shivering hands

And a heart that prays to the heaven.

Love should be set free, unfettered by conditions.

 

  

 

*************************************************************

 Day 3

This morning,

I saw the foot prints of a poet

In my courtyard,

In the bluish bit of morning sky,

Imprinted by the migratory birds of love!

 

 

**************************************

 

I don’t know

Whether these words will ever reach your hands;

Whether you will kiss my drenched words;

The warmth in a numbing frost;

A dew drop in my deserted wastelands!

 

***************************************


footline:  Such a doomsday prediction, my words never reached her :-( 


നിനക്കും ദൈവത്തിനും (പ്രണയകാണ്ഡം- soliloquies in love)

നിറഞ്ഞു നിൽക്കുന്ന ശൂന്യത

പ്രകമ്പനം കൊള്ളുന്ന മൗനം

ഞാനും നീയും തമ്മിൽ

രഹസ്യങ്ങൾ കൈമാറുന്നു.

 

മുന്തിരിപ്പടർപ്പുകൾക്കിടയിൽ,

ഈടയസംഘത്തിന്റെ മേച്ചിൽപ്രദേശത്ത്‌,

കത്തുന്ന സൂര്യന്റെ മരുഭൂവിൽ

നമ്മൾ പരസ്പരം മന്ത്രിക്കുന്നു.

 

ഞനെന്നും നീയെന്നുമില്ലാതെ

മഞ്ഞേന്നോ വെയിലെന്നോ തിരിക്കാതെ

നിന്റെ ജീവജലത്തിന്റെ ഒഴുക്ക്‌

എന്റെ വരണ്ടതടങ്ങളെ ഊർവ്വ്വരയാക്കുന്നു.

 

വിലാപങ്ങളുടെ പെരുമഴതോർന്നു

മഹമാരിവീശിയടിച്ചു തകർന്ന പട്ടണം

നിന്റെ സ്നേഹത്തിൽ പുതുക്കി പണിയുന്നു

നിന്റെ ഹൃദയാഗ്നിയിൽ ചുട്ടവാക്കുകളാൽ

പ്രേമലേഖനം (പ്രണയകാണ്ഡം- soliloquies in love)

ഞാൻ നിന്നെ സ്നേഹിക്കുന്നു

നദിയിലേയ്ക്കാര്‍ത്തനായി പായുന്ന

കൈത്തോടു പോലെ;

ഭൂമിയെ ചുംബിക്കാൻ കുതറി വീഴുന്ന

ഒരു മഴത്തുള്ളി പോലെ;

കൊടുംകോലാഹലത്തിന്‍റെ നഗരത്തിൽ

തന്‍റെ അന്ധഗായകനെ


തിരയുന്ന ബാംസുരി പോലെ

നിന്‍റെ ശിഖരങ്ങളിൽ

പച്ചിലച്ചാർത്തുകളിൽ

സുരക്ഷിതമായ കിളിക്കൂടു തേടുന്നു

എന്‍റെ നഷ്ടകാമനകാലത്തിൻ

അപൂര്‍ണസ്വപ്നങ്ങളുടെ നിറവിനായി.

ഇതന്‍റെ പ്രേമലേഖനം.

കൊടുങ്കാറ്റിന്‍റെ ആരവങ്ങള്‍ക്കിടയിൽ

ഒരു മെഴുതിരിവെട്ടത്തിന്‍റെ ജ്വലനം.

നിത്യാന്ധകാരത്തിന്‍റെ കല്ലിച്ചസന്ധ്യയിൽ

എന്നിലുണര്‍ന്നിരിക്കുന്ന അകക്കണ്ണ്.

സ്വപ്നങ്ങളുടെ വ്യാഖ്യാനം

ദുര്‍ഗ്രഹമായി ചിതറിതെറിക്കുന്ന

ബിംബകരാളതകള്‍ക്കിടയിൽ

അപ്രാപ്യമായ സംഗീതപ്രവാഹം.

ചിതറിയവര്‍ണ്ണങ്ങൾ

നിന്‍റെ ചിത്രത്തിൽ

പൂര്‍ണ്ണത കണ്ടെത്തെട്ടെ.

 

പ്രണയകാണ്ഡം- soliloquies in love

This set of poems just took birth out of me during another episode of intense love - as usual passionate still lonely. Kept all the poems in a word file imagining always about presenting it along with my proposal. I may be destined to be the prisoner of unrequitted loves.

This time too, it was nipped before it bloomed. No grand stages of love seeking occured; it happened such silently and complicatedly. Obviously I didnt have any chnace of handing over my poems too. I dont want to set those poems on fire. I am presnting it to the open world, at least the poems should see the breath and warmth of an open world. 

But quite differently from the last time, I am emerging out of it, although  painfully but with a mission. I will keep on singing about the hope till my death. 
  The poems are arranged as it occured chronolgically starting with a love letter(2 months back), and ending with the bharathvaakyam(just one week old). so from next post onwards.