Thursday, May 14, 2009

മണ്ണിരകള്‍



എന്റെ വേരുകളിൽ

നനവിന്റെ സംഗീതമൊരുക്കി

ദൈവത്തിന്റെ മാത്രം ലിപികളിൽ

അവർ എഴുതിയിരുന്ന വരികൾ;

അവയെ ഞാൻ എത്ര മാത്രം സ്നേഹിച്ചിരുന്നു!

അവരില്ലാത്ത

ഈ മണ്ണിന്റെ ഏകാന്തത

എത്ര ഭീതിദമായ ദുസ്സ്വപ്നം

No comments: