Friday, May 8, 2009

നിനക്കും ദൈവത്തിനും (പ്രണയകാണ്ഡം- soliloquies in love)

നിറഞ്ഞു നിൽക്കുന്ന ശൂന്യത

പ്രകമ്പനം കൊള്ളുന്ന മൗനം

ഞാനും നീയും തമ്മിൽ

രഹസ്യങ്ങൾ കൈമാറുന്നു.

 

മുന്തിരിപ്പടർപ്പുകൾക്കിടയിൽ,

ഈടയസംഘത്തിന്റെ മേച്ചിൽപ്രദേശത്ത്‌,

കത്തുന്ന സൂര്യന്റെ മരുഭൂവിൽ

നമ്മൾ പരസ്പരം മന്ത്രിക്കുന്നു.

 

ഞനെന്നും നീയെന്നുമില്ലാതെ

മഞ്ഞേന്നോ വെയിലെന്നോ തിരിക്കാതെ

നിന്റെ ജീവജലത്തിന്റെ ഒഴുക്ക്‌

എന്റെ വരണ്ടതടങ്ങളെ ഊർവ്വ്വരയാക്കുന്നു.

 

വിലാപങ്ങളുടെ പെരുമഴതോർന്നു

മഹമാരിവീശിയടിച്ചു തകർന്ന പട്ടണം

നിന്റെ സ്നേഹത്തിൽ പുതുക്കി പണിയുന്നു

നിന്റെ ഹൃദയാഗ്നിയിൽ ചുട്ടവാക്കുകളാൽ

No comments: