Friday, May 8, 2009

ഭരതവാക്യം - (പ്രണയകാണ്ഡം- soliloquies in love)

നിന്നിലേയ്ക്ക്‌

 

നൂൽപാലങ്ങളും

കുറുക്കുവഴികളും വിട്ട്‌,

പൊള്ളുന്നയുരുളൻ ക്കല്ലുകളുടെ

ആത്മാക്കളലറിവിളിക്കുന്ന

താഴ്‌വാരങ്ങളിലൂടെ;

ദൈവമേ,

നിന്നിലേയ്ക്ക്‌

രാജവീഥികളില്ലല്ലോ?



ദൈവത്തിലേക്കുള്ള നൂല്പ്പാലമാണു നീ എന്നു എഴുതി തീര്‍ത്തിരുന്നു. എല്ലാ കുറുക്കുവഴികളും വിട്ട് അവനിലേക്കു ഞാന്‍ നടക്കേണ്ടിയിരിക്കുന്നു. പൊള്ളുന്നതെങ്കിലും സഫലമായ യാത്ര.

No comments: