എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല
എന്റെ കൈവിരലുകളിൽ നിന്നും
വാക്കുകളൊഴുകുന്നു.
പ്രപഞ്ചത്തിന്റെ ശൂന്യഗർത്തങ്ങളിൽ
അവ നൃത്തമൊരുക്കുന്നു.
ഓരോ കോശങ്ങളിലും
നിന്നുമൊരായിരം കാഹളധ്വനി മുഴങ്ങുന്നു
എല്ലാ കെട്ടുപാടുകളും സ്വയമഴിയുന്നു.
ദൈവത്തിനും എനിക്കുമിടയിലെ
നൂല്പാലമാവുകയാണു നീ.
ഞാൻ അഴിഞ്ഞില്ലാതവുന്നീ നിമിഷം.
ഒരു ധ്യാനഗീതം പോലെ
വീശിയടിക്കുന്ന ഹേമന്ദമാരുതൻ.
കൊഴിഞ്ഞലിഞ്ഞു തീർന്ന
അഹംബോധങ്ങൾ.
പച്ചിലകളെ സ്വപ്നംകാണുന്ന
കെട്ടഴിഞ്ഞ ശാഖി.
ഈ നിമിഷത്തിന്റെ പൂർണതയാവട്ടെ നീ.
No comments:
Post a Comment