Friday, May 8, 2009

വീട് - (പ്രണയകാണ്ഡം- soliloquies in love)

ഇനിയൊരു വീടു പണിയുമെങ്കില്‍
എനിക്കു വേണം
കരയുവാനൊരു മുറി
സ്വപ്നം കാണുവാന്‍ മറ്റൊന്ന്‌
രണ്ടിനെയുമിണക്കി 
തീര്‍ക്കുവാന്‍
ഒരു വാതില്‍

തിരിച്ചറിവു പോലെ ശിശിരം കടന്നു വന്നു. ഇനി ഇല പൊഴിയും കാലം. പ്രാര്‍ത്ഥനയുടെയും.. കണ്ണീരും കിനാവും പരസ്പരം കുശലം പറയട്ടെ.

No comments: