Thursday, May 14, 2009

കരച്ചില്‍


ഒരു ബുദ്ധനായാണവൻ പിറന്നത്‌

കരച്ചിലോ ബഹളമോ കൂടാതെ!

ഓടിക്കൂടിയ ഭിഷഗ്വരവൃന്ദം;

അലമുറയിട്ട ബന്ധുജനം;

മരുന്നും പ്രാർത്ഥനകളുമായി

അവനെ ആദ്യമായി കരയിച്ചു.

അങ്ങനെ, കണ്ണീരില്ലാതെ കരയുന്ന

വെറും മനുഷ്യനായി

ആകാശത്തിൽ നിന്നുമവൻ പൊഴിഞ്ഞു വീണു.

പിന്നെയവന്റെ ഏങ്ങലടികളും

വിലാപവും നിവർത്തുവാൻ

ശതാബ്ദങ്ങളോളം

ഒരു പിപ്പലമരം കാത്തിരുന്നു.

passport

No comments: