സ്വസ്ഥമായിക്കിടന്നുറങ്ങിയ കവിയെ
പ്രേതരാത്രിയുടെ രണ്ടാംയാമത്തിൽ
അലറിക്കൂടിയ ആസ്വാദകർ
വിചാരണ ചെയ്യുന്നു.
നിന്റെ തിളച്ചവരികൾ
ഈ രാത്രിയിൽപോലും
ഞങ്ങളുടെ കുഞ്ഞുങ്ങളുടെ
സ്വസ്ഥതയറക്കുന്നു.
നിന്റെ വാക്കുകളിലെ കറുപ്പു
ഞങ്ങളുടെ ഗ്രന്ഥ്പ്പുരകളെ
പ്രണയങ്ങളോടൊപ്പം
എരിയിച്ചു കളയുന്നു.
കൊടും രാവിന്റെ ശൈത്യം
ഇറ്റിറ്റുവീഴുന്നക്രൂരകാലങ്ങളിൽ
ഊഷ്മാവരുളിയകമ്പിളികൾ
നീ വെട്ടിനിറുക്കുന്നു.
പ്രതീക്ഷകളുടെ ജീവാരുവിയിൽ
വിഷ്ച്ചാറ് പകർന്ന നിൻ കവിതകൾ;
വാകുകൾ ഭക്ഷിച്ച ഞങ്ങളുടെ
ഉദരങ്ങളിലർബുദം പിറക്കുന്നു.
സ്വന്തം കവിതയുടെ കൊലക്കയര്
മുറുകിയ്യാഴങളിലെറിയപ്പെട്ട കവി
പട്ടുമ്മെത്തയില്‍ നിന്നും
പിടഞ്ഞെണീക്കുന്നു
No comments:
Post a Comment