Friday, May 8, 2009

ഋതുഭേദങ്ങള്‍- ഇതു പ്രണയകാലം - (പ്രണയകാണ്ഡം- soliloquies in love)

ഓരോ പ്രണയവും

കടന്നുവരുന്നത്

കവിതകളുടെ തളിരിലക

പൊടിച്ചുക്കൊണ്ട്.

ഏകാന്തവൃക്ഷത്തിന്‍റെ

നിറഭേദം;

ആഹ്ലാദത്തിന്‍റെ ചിലപ്പ്.

ആകാശത്തിന്‍റെയീത്തുണ്ട്

എന്നേക്കുമൊതുക്കുവാ

കാലപ്രവാഹത്തിനെ

ധ്യാനിക്കുന്ന നിശ്ശബ്ദവൃക്ഷം.

എങ്കിലും സംവത്സരങ്ങ

സമ്മാനിക്കുന്ന മോതിരങ്ങ

ഏറ്റുവാങ്ങിയവ

ശിശിരത്തെ മുഖാമുഖം കാണുന്നു.

********************************************************


“When you touch a tree, you become a tree” – a dialogue from 8th Day.

അവ ഇടയനില്ലാത്ത ആടുകളെ പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു"

No comments: