Friday, February 27, 2009

വാക്കുകള്‍

പിടിച്ചു നിര്‍ത്താനാവാത്ത 
മൂത്രശങ്കയിലുതിര്‍ന്ന സ്ഖലിതങ്ങളാണ്‌ 
എന്‍റെ വാക്കുകള്‍  

താളം പിഴച്ച നിരയില്ലായ്മയില്‍  
ചപ്പിലകളില്‍ കുറുകുറുപ്പുണ്ടാക്കി 
വേലിവക്കിലെ ഏകാന്തതയില്‍
അവ പരന്നൊഴുകും  

ചാലുകള്‍ തീര്‍ത്തൊരു കൊച്ചുമഹാനദി 
മഹാരംഗശില്പിയുടെ കവാടങ്ങളിലേയ്ക്ക് 

ഉല്‍ക്കടവേദനയൊഴിഞ്ഞ സമാധാനത്തില്‍ 
ഞാന്‍ തിരികെ സംസാരപ്പുഴുക്കൂടിലേക്കും

2 comments:

Anonymous said...

വാക്കുകള്‍ ജ്വരംതീണ്ടി മരിച്ച
ചക്രവാളങ്ങളില്‍ മറവിയുടെ അപ്പക്കഷണങ്ങള്‍ ...

Anonymous said...

നിനക്കുള്ള മറുപടി
നിന്റെ വരികള്‍ തന്നെ !!!