പ്രചണ്‍ഡസന്ധ്യകളെ ധ്യാനിക്കുന്നവന്‍
വീറുറ്റ ചെഞ്ചോരയില്‍ വിടരും പൂക്കള്‍
എങ്കിലുമൊരാങ്കലാപ്പിപ്പൊഴീ കടല്‍തീരത്ത്.
അകവും പുറവും തമ്മിലുരസിച്ചിതറുന്ന
അഗ്നിനാളങ്ങളില്‍ പൂത്തിരിപോലെ
കത്തിക്കരിയുന്ന വെടിമരുന്നുകള്‍ ഞങ്ങള്‍
ആകാശങ്ങളെ ശോഭാമയമാക്കാത്തവര്‍.
മേശപ്പുറത്തെവിപ്ലവക്കടലാസ്സില്‍
തുരന്നുനുരഞ്ഞിറങ്ങുന്ന ഇരട്ടവാലന്മാര്‍
എല്ലാ വസ്തുതയും ദഹിപ്പിച്ചിറങ്ങുമ്പോള്‍
എല്ലാപ്രതീക്ഷകളെയും വിസര്‍ജ്ജിപ്പിക്കുന്നു.