Tuesday, April 7, 2009

ഇക്കാലത്തെ ഞങ്ങള്‍

ഞങ്ങള്‍ പിറന്നപ്പോള്‍ 
ബാംസുരികള്‍ക്കു സുഷിരങ്ങള്‍
നഷ്ടപ്പെട്ടുക്കഴിഞ്ഞിരുന്നു. 
ശ്വാസത്തിന്‍റെ താളമല്ലാതൊരു ക്രമവും 
ദിനരാത്രങ്ങളല്ലാതൊരു ലയവും 
ഞങ്ങള്‍ക്കുള്‍ക്കൊള്ളാനാവുന്നില്ല.
മലവീഥികളില്‍ കിഴക്കന്‍ കാറ്റ് 
ഭ്രാന്തുപിടിപ്പിക്കുന്ന ജിപ്സികള്‍ മാത്രം 
പ്രാചീനകാലത്തിന്‍റെ രാഗങ്ങള്‍ കേട്ടു. 
മഹാസംഗീതത്തിന്‍റെ അഭൗമഗരിമ. 
ഭ്രാന്താലയത്തിലെ പരേതന്മാര്‍ മാത്രം 
കവിതകള്‍ ശ്രുതിമധുരമാക്കിയ പ്രവാഹങ്ങള്‍ കണ്ടു.
ഡീസല്‍മണത്തിന്‍റെ രൂക്ഷതയും 
ജെറ്റുവിമാനങ്ങളുടെ മുരള്‍ച്ചയും മാത്രം 
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്നു;
ഒപ്പം ഞങ്ങളുടെ കവിതകളുടെ 
താളമില്ലാത്ത അര്‍ത്ഥശൂന്യതയും!

1 comment:

Rejeesh Sanathanan said...

ആകെ കണ്‍ഫ്യൂഷനായി കേട്ടോ....