തരിക നീയെനിക്കെന്‍റെ നാവില്‍
എല്ലാ സ്വാര്‍ത്ഥതയും
എരിയിച്ചു കളയുന്ന അഗ്നിജലം.
എന്‍റെ കണ്ണുകളില്‍
നിഷ്കളങ്കതയുടെ മഞ്ഞുത്തുള്ളി.
നിന്‍റെ സംഗീതമൊരുക്കുവാന്‍
അദൃശ്യവീണകളായി കരങ്ങളും.
തിരികെ ചേര്‍ക്കുക നീയെന്നെ
അഹം പൊരുളറിയാത്ത,
തിരയാത്ത ശൈശവത്തില്‍.
ഓരോ അറിവിന്‍റെയും കെട്ടുകളഴിക്കുക.
No comments:
Post a Comment