Friday, April 10, 2009

ചുവന്ന ഇരട്ടവാലന്‍

സമുദ്രങ്ങളെ സ്വപ്നം കാണുന്നവന്‍
പ്രചണ്‍ഡസന്ധ്യകളെ ധ്യാനിക്കുന്നവന്‍ 
വീറുറ്റ ചെഞ്ചോരയില്‍ വിടരും പൂക്കള്‍ 
എങ്കിലുമൊരാങ്കലാപ്പിപ്പൊഴീ കടല്‍തീരത്ത്.  

അകവും പുറവും തമ്മിലുരസിച്ചിതറുന്ന 
അഗ്നിനാളങ്ങളില്‍ പൂത്തിരിപോലെ 
കത്തിക്കരിയുന്ന വെടിമരുന്നുകള്‍ ഞങ്ങള്‍ 
ആകാശങ്ങളെ ശോഭാമയമാക്കാത്തവര്‍.  

മേശപ്പുറത്തെവിപ്ലവക്കടലാസ്സില്‍ 
തുരന്നുനുരഞ്ഞിറങ്ങുന്ന ഇരട്ടവാലന്മാര്‍ 
എല്ലാ വസ്തുതയും ദഹിപ്പിച്ചിറങ്ങുമ്പോള്‍ 
എല്ലാപ്രതീക്ഷകളെയും വിസര്‍ജ്ജിപ്പിക്കുന്നു.

No comments: