Monday, March 2, 2009

ഞാന്‍

ഞാന്‍ 
ഒരു വെള്ളിയാഴ്ച്ചകൊടുങ്കാറ്റില്‍ 
പാറി വന്ന രണ്ടക്ഷരം. 
ആകാശം കീറിമുറിച്ചുകടന്ന  
ജിപ്സിക്കൂട്ടം വലിച്ചെറിഞ്ഞ അഹം.  

കാലമേറെക്കഴിഞ്ഞിട്ടും
വളരുവാന്‍ കൂട്ടാക്കാഞ്ഞ ഞാന്‍. 
വളര്‍ന്നപ്പോള്‍ നെടുങ്കനെ 
പാതളത്തോളം വേരുകള്‍ താഴ്ത്തി, 
തണലുകളൊരുക്കാന്‍ ചില്ലകള്‍ തീര്‍ക്കാതെ.  

ചോരയില്‍ സ്വത്വാര്‍‌ബുദം 
വലിയ വലിയ 'ഞാനു'കള്‍ 
തീതുപ്പുന്ന പീരങ്കികളായി.  

എത്ര വളര്‍ന്നിട്ടും 
എന്നിലേക്കു ചുരുങ്ങുന്ന ഞാന്‍.
ഇടയ്ക്കൊക്കെ
കുത്തിക്കുറിക്കുന്ന വരികളില്‍ 
ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്ന ഞാന്‍!

2 comments:

Anonymous said...

രൂപകങ്ങള്‍ പിറവികൊണ്ടു
വൃത്തബന്ധങ്ങള്‍ കുതറി
ചിതറിയ ബിംബങ്ങള്‍
കാലം കടന്ന്‌
നാടും കടന്ന്‌
തിരികെ വന്നിരിക്കുന്നു
ഭിക്ഷാംദേഹികളായി !!!

Anonymous said...

നിനക്കുള്ള മറുപടി
നിന്റെ വരികള്‍ തന്നെ !!!